വിഭാഗങ്ങള്‍..

Sunday, July 31, 2011

ശങ്കക്കിടയിലെ ആശങ്കകള്‍....


ശങ്ക എന്ന വാക്കിനു fear, terror എന്നൊക്കെയാണ്  എച്ച് ആന്‍ഡ്‌ സി യുടെ കുഞ്ഞ്യ ഡിഷ്നറിയില്‍ കൊടുത്തിരിക്കുന്നത്..അഞ്ചാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സ്‌ വരെ, പഠിക്കാന്‍ എന്ന വ്യാജേന ഈ ഡിഷ്നറി വച്ച്  ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു എന്റെ ഒരു പ്രധാന ഹോബി..(പേജ് സെലക്ട്‌ ചെയ്യുക 0 ഔട്ട്‌ ,1 സിംഗിള്‍ ,2 ഡബിള്‍,4 ഫോര്‍ ,6 സിക്ക്സ് അങ്ങനെ..)പണ്ട് ഈ സെയിം കളി തന്നെ വേദോപദേശ ക്ലാസ്സില്‍  ഞാനും ആജപ്പനും കുര്‍ബാന പുസ്തകം വച്ചും കളിച്ചുണ്ട്..(സോറി ദൈവമേ..).

അഞ്ചാം സെമെസ്റ്ററിലെ മെട്രോളജി ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റെഷന്‍ എക്സാം...
രണ്ടാം നിലയിലാണ് എക്ക്സാം ഹാള്‍..
 ഞങ്ങള്‍ ഹോസ്റ്റലില്‍ പോണ പെണ്‍ പിള്ളേരെ വായ നോക്കാന്‍ നില്‍ക്കുന്ന സ്ഥലത്തിനു അടുത്തായിരുന്നു  ഇത്.. മെക്കിലെയും അപ്ലൈട് electronics ,ഐ ടി ക്ലാസ്സുകളിലെയും ഏകദേശം 180 ഓളം കുട്ടികള്‍ ആ ഒറ്റ വാതില്‍ ഹാളില്‍ ഉണ്ടായിരുന്നു..എന്റെ ഭാഗ്യത്തിന് എന്റെ  പൊസിഷന്‍  ഏറ്റവും ഒടുവിലായിരുന്നു..പേപ്പര്‍ കിട്ടി നോക്കിയപ്പോള്‍ എല്ലാം അറിയുന്ന ചോദ്യങ്ങള്‍..
വെരി ഈസി..വേണമെങ്കില്‍ ഒരു 80 മാര്‍ക്ക് സിമ്പിള്‍ ആയി സ്കോര്‍ ചെയ്യാം
(പഠിച്ചവര്‍ക്ക്..എനിക്ക് ഒരു 65 ) ..
25 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ എഴുതി കഴിഞ്ഞപ്പോഴാണ് എനിക്ക് ശങ്ക  ഉണ്ടായത്..
അതെ..മൂത്ര ശങ്ക തന്നെ..
എക്സാം തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ..

ഞാന്‍ ഓര്‍ത്ത്‌ പോയി..ഞങ്ങള്‍ക്ക് മെട്രോളജി ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റെഷന്‍ എടുത്തിരുന്നത് 
'ആട് തോമ' എന്ന വിളിപ്പേരുള്ള തോമസ്‌ സര്‍ ആയിരുന്നു..സാറിന്റെ ക്ലാസ്സ്‌ മിക്കവാറും ഇന്റെര്‍വെല്ലിനു ശേഷമുള്ള പീരീഡ്‌ ആയിരുന്നു.. എല്ലായ്പ്പോഴും ഞങ്ങള്‍ ഇന്റെര്‍വെല്ലിനു ശേഷവും പുറത്തു തന്നെ തുടരുമായിരുന്നു ..അന്നൊക്കെ  സാറിന്റെ  ക്ലാസ്സില്‍ സമയത്ത് പോവാതെ കൂടുതല്‍ സമയം ഇന്റെര്‍വെല്‍ 'ആസ്വദിച്ചതിനു'  ദൈവം തന്ന ശിക്ഷയാവും  ഈ അസ്സമയത്തുള്ള ശങ്ക..

ഞാന്‍ ചുറ്റും നോക്കി..എല്ലാരും നല്ല എഴുത്താണ്..ആള്‍ക്കൂട്ടത്തില്‍  തനിയെ എന്ന ഫീലിംഗ് എനിക്കുണ്ടായി..വേണമെങ്കില്‍ എക്സാം ഡ്യൂട്ടിക്ക് നില്‍ക്കുന്ന സാറിനോട് പറഞ്ഞു, പുറത്തു പോയി കാര്യം സാധിച്ചു വരാം..ബട്ട്‌ ഏറ്റവും ലാസ്റ്റ് ഇരിക്കുന്ന ഞാന്‍ എണീറ്റ്‌ ഈ പിള്ളേരുടെ ഇടയിലൂടെ നടന്നു  പോയി ,തിരിച്ചു വരുന്ന കാര്യം ആലോചിച്ചപ്പോ, എന്തോ പോലെ തോന്നി..മാത്രമല്ല എന്റെ സ്റ്റാറ്റസ് അത് അനുവദിച്ചില്ല..ഐ ടി യിലെയും ഇന്‍സ്ട്രുമെന്റെഷന്‍ ലെയും എന്റെ ഫാന്‍സ്‌ എന്ത് കരുതും..(തേര്‍ഡ് സെമ്മില്‍ അപ്പെന്‍ഡിക്ക്സ് ഓപ്പറേഷന്‍  കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ബസ്സിലെ പെണ്‍ പിള്ളേര്‍ക്കൊക്കെ ഭയങ്കര  സഹതാപം..എന്റെ 'എന്തോ' മുറിച്ചു കളഞ്ഞു എന്നാണു പെണ്‍ കുട്ടികള്‍ വിചാരിച്ചിരിക്കുന്നത് എന്ന് ബസ്സിലെ ജോണ്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്.).

ഈ അവസ്ഥയില്‍ കുറച്ച കൂടി കണ്ട്രോള്‍ ചെയ്തു ഇരിക്കുന്നതാണ് നല്ലത്..കാലുമേല്‍ കാലു കയറ്റി ഇരുന്നു..ഒരു ഇഞ്ച്‌ ഇങ്ങോട്ടോ ഒരു ഇഞ്ച്‌ അങ്ങോട്ടോ നീങ്ങിയാ മതി അപ്പൊ തീരും എല്ലാം..അപ്പഴാണ് എന്റെ അപ്പുറത്തിരിക്കുന്ന പെണ്‍കുട്ടി  മിക്കി  മൌസിന്റെ പടമുള്ള ടേബിള്‍ ബാഗില്‍ നിന്ന് സ്കേലും പെന്‍സിലുമൊക്കെ എടുക്കുന്നത്..
ഇനി മേശയില്‍ ഒരു ബഹളവും കുലുക്കവും ഒക്കെ  ആയിരിക്കും..(തന്നെ പോലെ  മാര്‍ജിന്‍,  കോളേജു ഐ ഡി കാര്‍ഡ്‌  വച്ച്  വരക്കണ്ട ഗതി ഒന്നും എനിക്കില്ല എന്ന്  അവളുടെ മുഖത്ത് പ്രകടമായിരുന്നു..).എനിക്കെന്തു ചെയ്യാന്‍ പറ്റും..എനിക്ക് പറയാന്‍ പറ്റോ..കുട്ടീ ഡെസ്ക്ക് അതികം ഇളക്കരുത് എന്റെ കണ്ട്രോള്‍ പോവും എന്ന്..ഞാന്‍ ഡെസ്ക്കില്‍ നിന്നും കയ്യെടുത്ത് കയ്യും കെട്ടി ഇരുന്നു..
മുമ്പില്‍ അബീഷ് ആണ് ഇരിക്കുന്നത് .ഏതോ നിമിഷത്തില്‍ അവന്‍ എന്നെ നോക്കിയപ്പോള്‍  എന്റെ അവസ്ഥ  അവനെ അറിയിക്കാനായി ഒരു വിരല്‍ മുകളിലേക്ക് ഉയര്‍ത്തി കാട്ടി..അവന്‍  ചോദ്യ  പേപ്പര്‍ ഒക്കെ ഒന്ന് നോക്കി .പണ്ടത്തെ ഓട്ടോ റിക്ഷകളിലെ ഡ്രൈവര്‍മാര്‍ സീറ്റിനടിയില്‍ ഉള്ള എയര്‍ ഹോണില്‍ കൈ കൊണ്ട് അമര്‍ത്തുന്ന പോലെ അവന്റെ കസേരയുടെ അടിയിലൂടെ ഒരു സിഗ്നല്‍  കാണിച്ചു.. എക്സാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോ ആണ് ഒന്നാമത്തെ ചോദ്യം അവനു അറിയില്ല എന്നാണു അവന്‍ അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് മനസ്സിലായത്..സമയം ഒന്നര  മണിക്കൂര്‍ കഴിഞ്ഞു ..പേപ്പര്‍ ഇന്‍സ്ട്രുമെന്റെഷന്‍ ആയതോണ്ട് പ്രഷര്‍ എന്ന് പല സ്ഥലത്തും എഴുതേണ്ട വരും..അപ്പോഴൊക്കെ എന്റെ  പ്രഷര്‍ കൂടാന്‍ തുടങ്ങി..ഒന്നും എഴുതാന്‍ പറ്റുന്നില്ല..കണ്ണിലൂടെ വെള്ളം വന്നു തുടങ്ങി..വേണ്ട ഇനി എഴുതുന്നില്ല...വെറുതെ ഇരിക്കാം..

വാച്ച് നോക്കി..ഒരു നിമിഷം ഒരു മിനിറ്റ് പോലെ..ചുറ്റുമുള്ളവരുടെ വാച്ച് നോക്കി..അങ്ങകലെ 'ഓഡി ഹിമ'  ഇരിക്കുന്നുണ്ട്‌..അവള്‍ടെ കയ്യിലെ വാച്ച്, വാച്ച് അല്ല  ഒരു ഘടികാരം എന്ന് വേണേല്‍ പറയാം.. സ്ഥലത്തെ പ്രധാന കാശുകാരി..ഫസ്റ്റ് ഇയര്‍ വന്നപ്പോ അവള്‍ടെ പിതാശ്രീ ഗള്‍ഫില്‍ അസിസ്റ്റന്റ്‌ ഷേക്ക്‌ ആണ് ,കപ്പല്‍ മൊതലാളി ആണ്  എന്നൊക്കെ ഗോസിപ്പുകള്‍ കേട്ടിരുന്നു..ഒരിക്കല്‍ കല്യാണ്‍ സാരീസില്‍ 'സന്ദര്‍ശന'ത്തിനു പോയപ്പോ അവളെ കണ്ടപ്പോ സത്യത്തില്‍  എന്താണ് അപ്പന് പണി എന്ന്  ചോദിച്ചു..റിഗില്‍ ആണെന്നാണ്‌ മറുപടി പറഞ്ഞത്..അന്നാണ് ജീവിതത്തില്‍ ആദ്യമായ്  റിഗ് എന്നാ വാക്ക് ഞാന്‍ കേട്ടത്(സത്ത്യമായിട്ടും.).റിഗ് എന്ന് പറയുന്നത് ഗള്‍ഫിലെ വല്ല രാജ്യവും ആണെന്നാണ്‌ ഞാന്‍ വിയാരിച്ചത്..എന്റെ വിചാരം മനസ്സിലാക്കിയിട്ടെന്നോണം റിഗ് എന്താണെന്ന് അവള്‍ ആണ് വിശദമാക്കിയിരുന്നു..(ഈയിടെ അവള്‍ ഒരു ഓഡി കാര്‍ വാങ്ങിയത് കൊണ്ടാണ് അവളെ ഓഡി ഹിമ എന്ന് ബഹുമാനപുരസ്ക്കരം വിളിച്ചിരുന്നത്..)..

ഇപ്പൊ ശരീരത്തില്‍ക്കൂടി ഒരു ഓഡി പോകുന്ന ഫീലിംഗ് ഉണ്ട്..കണ്ണടച്ചിരുന്നു..ഇനി അവസാന ശ്രെമം..പ്രാര്‍ഥിക്കാം..അങ്ങനെ പ്രാര്‍ത്ഥന തുടങ്ങി..പണ്ട് ഇത് പോലെ പി സി തോമസ്‌ സാറിന്റെ ക്ലാസ്സില്‍ പരീക്ഷക്കിടയില്‍  പ്രാര്‍ത്ഥന ചൊല്ലിയിട്ടുണ്ട്..അന്ന് പ്രാര്‍ഥനക്ക്  ശേഷം  മനസ്സില്‍ കാണുന്ന ഓപ്ഷന്‍ കറുപ്പിക്കുക ആയിരുന്നു  എന്റെ പരുപാടി...എന്റെ പ്രാര്‍ത്ഥന കേട്ട് ഫിസിക്ക്സ്  ജോസ് ഫിലിപ്പ് സര്‍ എക്ക്സാമിന് ഇടയില്‍ വര്‍ത്താനം പറഞ്ഞു എന്ന കേസില്‍  എന്നെ പൊക്കിയുണ്ട്..

ഫാനിന്റെ തണുപ്പ് കാരണം അസ്വസ്ഥത കൂടി  വരികയാണ്..
എണീറ്റ്‌ പോയി ഫാന്‍  ഓഫ്‌ ചെയ്യണോ..
പണ്ടത്തെ ഒരു സംഭവം ഓര്‍മ്മ വന്നു..
ഫസ്റ്റ് ഇയറില്‍ സ്മിജ എന്നൊരു ടീച്ചര്‍ ഉണ്ടായിരുന്നു ..മാത്ത്സ്...
അന്നൊരു ദിവസം വര്‍ത്താനം പറഞ്ഞതിനോ മറ്റോ രണ്ടു പേരെ പുറത്താക്കി..ആകെ അലമ്പ്.. ടീച്ചര്‍ ചോദിച്ചു..

"ഇനിയും ആര്‍ക്കെങ്കിലും  പുറത്തു പോകണോ..?"..

ക്ലാസ്സ്‌ നിശ്ചലമായി..
എന്റെ അപ്പുറത്തിരിക്കുന്ന ജോജോന്റെ ശ്വാസത്തിന്റെ സൌണ്ടും,ജിതേഷ് ഡസ്ക്കിന്റെ  കള്ളിയില്‍  മിട്ടായി കവര്‍ അമര്‍ത്തുന്ന സൌണ്ടും,പുറത്തെ റബ്ബര്‍ മരത്തില്‍ മരം കൊത്തി കൊത്തുന്ന സൌണ്ടും വ്യക്ത്തമായി കേള്‍ക്കാമായിരുന്നു..

"ആരേലും പോകുന്നുണ്ടെങ്കില്‍ പെട്ടെന്ന് പ്പോ.."
ടീച്ചര്‍ ആജ്ഞാപിച്ചു..

അപ്പഴാണ് നമ്മടെ താരം അജിത്‌  പീറ്റര്‍ എഴുന്നേല്‍ക്കുന്നത്..
ഇവന്‍ ഇത് എങ്ങട് പോണു..? എല്ലാരും സ്തംഭിച്ചു പോയി..
ഞങ്ങളുടെ കണ്ണുകള്‍ ടീച്ചറുടെ മുഖത്തും  പീറ്ററിന്റെ  മുഖത്തും  ഓസിലേറ്റ്  ചെയ്തു..
പുറത്തെ മരം കൊത്തി നിശബ്ദനായി..അത് ഒളി കണ്ണിട്ടു ക്ലാസ്സിലേക്ക് നോക്കി..
പീറ്റര്‍ വാതിലിന്റെ അടുത്തേക്ക്‌ നടന്നു..
ക്ലാസ്സിലെ വലിയ അലമ്പന്‍ ആയിരുന്ന റിനു  ചുണ്ടത്ത് വിരല്‍ വച്ചു..
പീറ്റര്‍ പതുക്കെ പോയി ഫാനിന്റെ സ്വിച്ച് ,ഓഫ്‌ ചെയ്തു തിരിച്ചു വന്നിരുന്നു...
എന്നിട്ട്  പിന്നിലോട്ടു തിരിഞ്ഞു ഞങ്ങളോട് 

"മനുഷ്യന് തണുത്തിട്ട് ഇരിക്കാന്‍ വയ്യ.."

"നശിപ്പിച്ചു .." മുടിയന്‍ പതുക്കെ പറഞ്ഞു..

എല്ലാം പഴയ പോലെ..മരംക്കൊത്തി അടുത്ത മരം തേടി  പറന്നു പോയി..
ആ സംഭവത്തിനു ശേഷം പീറ്ററെ ഞങ്ങള്‍ അധോലോകം ,താരാദാസ്,എല്‍ദോ എന്നൊക്കെ വിളിച്ചു പോന്നു..

ഐ റ്റി യിലെ ഏതോ ടീച്ചര്‍  മുമ്പില്‍ വന്നു നിന്നപ്പോഴായിരുന്നു ഞാന്‍ അജിത്‌ പീറ്ററില്‍  നിന്നും തിരിച്ചെത്തിയത്..

"എന്താ വെര്‍തെ ഇരിക്കണേ.."?

"എഴുതി കഴിഞ്ഞു ..."

"പോവാറായിട്ടില്ല ..15 മിനുട്ട് കൂടി ഉണ്ട്.."

135 മിനുറ്റ് കപ്പല്‍ ഓടിക്കാമെങ്കില്‍ ഇനിയുള്ള 15 മിനുട്ട് മുങ്ങാതെ ഓടിക്കാനാണോ വിഷമം..
ഒരു പേപ്പര്‍ കൂടി വാങ്ങി ഒരു വട്ടം എഴുതിയ ഉത്തരങ്ങള്‍ തന്നെ വീണ്ടും ചോദ്യ നമ്പര്‍ മാറ്റി ,കിട്ടാത്ത ചോദ്യങ്ങളുടെ നമ്പര്‍ വച്ചു എഴുതി..
പുറത്തിറങ്ങിയപ്പോ  മെജോ  ചോദിച്ചു..

"പാസ്സായോടാ..?"

ഞാന്‍ പറഞ്ഞു 'പാസ്സായില്ല'.. 

ഞാന്‍ പറഞ്ഞ പാസ്‌ എന്ന വാക്കിനു 'ഒഴിച്ച് കളയല്‍' എന്നൊരു മീനിംഗ് കൂടി  ഉണ്ടെന്നു മേജോനു മനസ്സിലാവാന്‍ മെട്രോളജി ആന്‍ഡ്‌  ഇന്‍സ്ട്രുമെന്റെഷന്‍ റിസള്‍ട്ട്‌ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു .