വിഭാഗങ്ങള്‍..

Monday, October 24, 2011

വാഴപ്പിണ്ടി ടര്‍ബൈന്‍


പത്താം ക്ലാസ്സ്‌ വരെ  ടര്‍ബൈന്‍ എന്ന് കേട്ടാല്‍ വാഴപ്പിണ്ടിയില്‍ ഈര്‍ക്കിലിയും ഓലയും കുത്തി പൈപ്പിന്റെ അടിയില്‍ വച്ച് കറക്കുന്ന   ഒരു  സാധനം   ആയിരുന്നു ..
പ്ലസ്‌ ടു വില്‍ ആയപ്പോ ടര്‍ബൈനില്‍ ഓലക്കു പകരം ഷേവ് ചെയ്യണ ബ്ലേഡ് ആയി..
എഞ്ചിനീയറിംഗ്  ഫസ്റ്റ്  ഇയര്‍ ആണ്  ടര്‍ബൈന്റെ   ഷേപ്പ് ഇങ്ങനെ അല്ല ഒല്ലൂര്‍ പെരുന്നാള്‍ക്കു വാങ്ങണ പമ്പരത്തിന്റെ ഷേപ്പ്  ആണെന്ന് മനസ്സിലായത്..
പിന്നീടൊരിക്കല്‍ ട്രിജോ സാര്‍ പച്ച ബോര്‍ഡില്‍ വരച്ചു കാണിച്ചപ്പോഴാണ് ടര്‍ബൈന്റെ  ബ്ലേഡിന് എക്സാം ഷീറ്റില്‍ പേന കൊണ്ട് വരച്ചു കാണിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഷേപ്പ് ആണെന്ന് മനസ്സിലായത്...
വരക്കാനുള്ള ബുദ്ധിമുട്ട് കാരണം പിന്നീടങ്ങോട്ട് വന്ന എല്ലാ എക്സാമിലും  ഒരു ചെറിയ പമ്പരവും അതിനു മുകളിലായി വെള്ളം വീഴുന്ന  ഒരു പൈപ്പും വരച്ചു പോന്നു..
പേപ്പര്‍ നോക്കിയവരുടെ മനസ്സിലുള്ള ടര്‍ബൈനും എന്റെ മനസ്സിലുള ടര്‍ബൈനും  ഒരു പമ്പരത്തിന്റെ ഷേപ്പ് ആയതു കൊണ്ടോ എന്തോ എല്ലാ യൂണിവേഴ്സിടി  എക്സാമിലും ഞാന്‍ ജയിച്ചു പോന്നു..
വര്‍ഷങ്ങള്‍ക്കു ശേഷം FACT യില്‍ ഒരു ടര്‍ബൈന്‍ അഴിച്ചു കണ്ടപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്..

കുറുമിയില്‍ നിന്നു പഠിച്ചെടുത്തതോ..
പച്ച ബോര്‍ഡില്‍ നിന്നു വരച്ചു എടുത്തതോ .
അജീഷിന്റെ പേപ്പറില്‍ നിന്നും  അടിച്ചെടുത്തതോ  അല്ല ടര്‍ബൈന്‍..

ഒരു ജീവിത കാലം മുഴുവന്‍ പഠിക്കാനുള്ള സംഭവങ്ങള്‍ ഒരു ടര്‍ബൈനില്‍ ഉണ്ട്..
MBBS കഴിഞ്ഞു ഒരു വര്‍ഷം house surgeoncy ചെയ്യുന്ന പോലെ എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു കൊല്ലം  കമ്പനികളില്‍ പരിശീലനം കൂടി നിര്‍ബന്ധമാക്കണം എന്ന അഭിപ്രായമാണ് ഇന്ന് എനിക്കുള്ളത്....

Sunday, October 16, 2011

ഞങ്ങള്‍ ഒന്ന് ..ഞങ്ങള്‍ക്ക് ഒന്ന്..


സെഷണല്‍ എക്സാം മാസ്സ് കട്ട്‌ അടിച്ചതിന്റെ പേരില്‍ ജിഷ്ണു സാര്‍* നടത്തിയ റീ എക്സാമില്‍ ഉന്നത വിജയം നേടിയവരാണ് ഇവര്‍..
ഞാനുള്‍പ്പെടെ ബാക്കിയുള്ളവര്‍ക്ക് അരയും പൂജ്യവും ആണെന്ന് പറയേണ്ടതില്ലലോ...