വിഭാഗങ്ങള്‍..

Sunday, September 4, 2011

ട്രിപ്പിള്‍ എക്സ് (കഥ)( ആണ്‍കുട്ടികള്‍ വായിക്കരുത്..)



പുറത്ത് കോരിച്ചൊരിയുന്ന മഴ ആയിരുന്നു..
മുറിയുടെ മുകളിലെ പൊട്ടിയ ഓടിനുള്ളിലൂടെ  ഒരു തുള്ളി വെള്ളം അയാളുടെ നെറ്റിയില്‍  വീണു. 
മുഖത്തു വീണ മഴത്തുള്ളി ശക്തന്‍  സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്തു രൂപയുടെ തൂവാല കൊണ്ട് അയാള്‍ തുടച്ചു..ഇടിഞ്ഞു വീഴാറായ ആ കെട്ടിടത്തിന്റെ  പല കോണുകളിലേക്കും  അയാള്‍ കണ്ണോടിച്ചു..അയാളെയും പെണ്‍കുട്ടിയെയും കൂടാതെ വേറെയും കുറെ പേര്‍ ആ മുറിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.ചില ആണുങ്ങള്‍ ഭ്രാന്ത് പിടിച്ച പോലെ ആ കെട്ടിടത്തിന്റെ  അകത്തും  പുറത്തും കറങ്ങി നടന്നിരുന്നു..
എങ്ങനെ തുടങ്ങണം എന്ന് അയാള്‍ക്ക്‌ അറിയില്ലായിരുന്നു..
ഒരുവിധം  ധൈര്യം   സംഭരിച്ച് അയാള്‍ കണ്ടാല്‍  പാവമെന്നു തോന്നിക്കുന്ന  ആ കുട്ടിയോട്  ചോദിച്ചു ..
" ഈ  'വഴി ' തെറ്റല്ലേ .?"


"ആ..എനിക്കറിയില്ല  .."-പെണ്‍കുട്ടി  പറഞ്ഞു . .


"ഇവിടെ  വരെ  എങ്ങനെ എത്തിപ്പെട്ടു ..?"


"പത്താം  ക്ലാസ്സ്‌  കഴിഞ്ഞു  അടുത്തുള്ള  തുണിക്കടയില്‍  സെയില്‍സ്   ഗേള്‍   ആയി  പോയി  മാന്യമായി  ജീവിച്ചിരുന്നവളാണ് ഞാന്‍ . അച്ഛന്റെ  സമ്മര്‍ദം  കാരണം  ഇവിടെ  എത്തിപ്പെട്ടതാണ്   ..വീടിനടുത്തുള്ള ട്യുഷന്‍ മാഷ് ആണ് എനിക്ക് ഈ 'വഴി 'കാണിച്ചു തന്നത്..  ഈ  ചെയ്യുന്നതൊന്നും  ആത്മാര്‍ത്തമായിട്ടല്ല ..തികച്ചും യാന്ത്രികം...."


"മനസ്സില്‍ കുറ്റബോധം തോന്നി  തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും..
മൈ ഫോണ്‍ നമ്പര്‍ ഈസ്‌  9496348785 "..അയാള്‍ പറഞ്ഞു.


"ആ നമ്പര്‍ ചേട്ടന്‍  കയ്യില്‍ തന്നെ വച്ചോ..അതൊക്കെ പോട്ടെ..എന്താ തന്റെ  അവസ്ഥ..?


"മദ്യപാനിയായ അച്ഛനും അങ്ങേരുടെ  രണ്ടാം ഭാര്യയും..എന്നെ പ്രസവിച്ച ഉടനെ എന്റെ അമ്മ മരിച്ചു..സ്നേഹം എന്താണെന് ഞാന്‍ അറിഞ്ഞിട്ടില്ല..വീട്ടില്‍ എനിക്ക് ശരിയായ 'വഴി ' പറഞ്ഞു തരാന്‍ വിദ്യാസമ്പന്നരായ സഹോദരന്മാരോ മറ്റോ  ഇല്ല...."


"ഇപ്പൊ ഇനി അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം..അധികം വൈകിയാല്‍'മാഡം' വരും..,ദേഷ്യപ്പെടും...ഇനിയെങ്കിലും  തുടങ്ങിക്കൂടെ.." ?-പെണ്‍കുട്ടി പറഞ്ഞു..


"ഒരു പതിനഞ്ചു മിനുട്ട് കൊണ്ട് തീരില്ലേ എല്ലാം..?" അയാള്‍ ചോദിച്ചു 


"താന്‍ എത്ര ടൈം വേണേലും എടുത്തോളൂ.."-പെണ്‍കുട്ടി പറഞ്ഞു 


"എന്നാല്‍ തുടങ്ങാം.."

മഴ കൂടുതല്‍ ശക്ത്തിപ്പെട്ടു..

മുറിയുടെ ജനാലകള്‍ അയാളോട് വേണ്ട വേണ്ട എന്ന് പറയുന്നപോലെ കാട്ടില്‍ കൊട്ടിയടഞ്ഞു കൊണ്ടിരുന്നു..
ചുമരില്‍ തൂക്കിയിട്ടിരുന്ന ഗാന്ധിജിയുടെ പടമുള്ള സര്‍ക്കാര്‍ കലണ്ടര്‍ കാറ്റില്‍  കിടന്നാടി..
അരുതേ അരുതേ എന്ന് ഗാന്ധിജി തലയാട്ടുന്ന പ്രതീതി അതുണ്ടാക്കി..
- - - -
സമയം ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞു..
ഒരു മധ്യവയസ്സുക്കയായ  സ്ത്രീ ആ മുറിയിലോട്ടു പെട്ടെന്ന് കയറി വന്നു..
'മാഡം. മാഡം'' എന്ന്  പുറത്തു ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു  ..
ആ സ്ത്രീയെ കണ്ടതും  പെണ്‍കുട്ടി ഞെട്ടി എഴുന്നേറ്റു..
അയാളും പതിയെ എഴുന്നേറ്റു..
ആ സ്ത്രീ അയാളെ നോക്കി ദേഷ്യപ്പെട്ടുക്കൊണ്ട്  ചോദിച്ചു..


"ഇത് വരെ കഴിഞ്ഞില്ലേ..?"


"അത്..പിന്നെ.."അയാള്‍ വാക്കുകള്‍ കിട്ടാതെ തപ്പി തടഞ്ഞു..


"ചെയ്തത് മതി..ബാക്കി ശാലിനി ചെയ്തു കാണിക്കും.."-സ്ത്രീ ആരെയോ   കൈ ചൂണ്ടി പറഞ്ഞു..

പെണ്‍കുട്ടി അയാളെ തന്നെ നോക്കിയിരുന്നു..
അവളുടെ കണ്ണില്‍ നിന്നും ഒരു ഒന്ന് ഒന്നര തുള്ളി കണ്ണീര്‍ പൊടിഞ്ഞു..
അവള്‍ക്കു  വേറെ ഒന്നും മിണ്ടാനുണ്ടായിരുന്നില്ല..
അവളെ മിണ്ടാന്‍ 'മാഡം' അനുവദിച്ചില്ല എന്ന് വേണേല്‍ പറയാം..
കണ്ണിമ ചിമ്മാതെ എല്ലാം നോക്കി  ഇരിക്കാനേ  അയാള്‍ക്ക്‌ കഴിഞ്ഞുള്ളു....
ഒടുവില്‍ ബോര്‍ഡില്‍ ശാലിനി എഴുതിയതിലെ അവസാന വരി അയാള്‍ വായിച്ചു..
ax2 + bx + c = 0,
here a = c =൦
b = 3 .
so 3x =൦.


"ഹ്മ്മ്മ്മം...ട്രിപ്പിള്‍ എക്സ് = സീറോ .." അയാള്‍ മനസ്സില്‍ പറഞ്ഞു..

"അപ്പൊ നാളെ മുതല്‍ ഹോം വര്‍ക്ക്‌ ശാലിനിയുടെ ബുക്കില്‍ നിന്നും കോപ്പി അടിക്കാം..
കാവ്യയുടെ ട്യുഷന്‍ മാഷ് പറഞ്ഞു കൊടുത്ത 'വഴി' ശരിയല്ല..
അവളും അവള്‍ടെ  ട്യുഷന്‍ മാഷും..
ഇന്ന് നേരത്തെ ക്ലാസ്സില്‍ വന്നത് വെര്‍തെ ആയല്ലോ.."
അയാള്‍ പിറു പിറുത്തു..
അപ്പോഴും പുറത്തു മഴ പെയ്തുകൊണ്ടിരുന്നു..

കഥ കഴിഞ്ഞു..

2 comments:

  1. ഇടിവെട്ട് കഥ ....മച്ചാനെ സമ്മതിച്ചു...അന്നാലും കൊലച്ചത് ആയിപോയി ....

    ReplyDelete