വിഭാഗങ്ങള്‍..

Monday, September 12, 2011

കുടക്കൊരു സീറ്റ്‌..

          

               കഴിഞ്ഞ മാസം കമ്പനി വിട്ടു എറണാകുളത്തു നിന്നും തൃശൂര്‍ വരുന്ന വഴി ഒരു ചെറിയ സംഭവം ഉണ്ടായി..

കെ എസ് ആര്‍ ടി സി ബസ്സിലായിരുന്നു യാത്ര..
ഞാന്‍ കളമശ്ശേരിയില്‍ നിന്നാണ് കയറിയത്..
ബസ്സിലാണെങ്കില്‍ കൊടും തിരക്ക്..
പുറത്തു ഭയങ്കര മഴ ആയതിനാല്‍ വിന്‍ഡോ ഷട്ടറുകള്‍ എല്ലാം അടച്ചു ഇട്ടിരിക്കുകയായിരുന്നു..
കുറെ നേരം സ്റ്റെപ്പില്‍ തന്നെ നിന്നു..
കുറച്ചു കഴിഞ്ഞു  ഒരു വിധം മുകളില്‍ കയറിപ്പറ്റി..
തോളിലെ ബാഗ്‌ എടുത്തു ലഗ്ഗേജ് ട്രാക്കില്‍ വക്കുന്നതിനിടെ, ബാഗിന് സൈഡില്‍ ഇരുന്ന എന്റെ കുടയുടെ പിടി തട്ടി ബസ്സിന്റെ ബെല്‍ ഒന്ന് അടിച്ചു..
ഇത് കേള്‍ക്കണ്ട താമസം ഡ്രൈവര്‍ വണ്ടി സൈഡ് ഒതുക്കി നിര്‍ത്തി..
തിരക്കായതിനാല്‍ കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നു..
വല്ലവരും കൈ കാണിച്ചപ്പോള്‍ ബസ്സ് നിര്‍ത്തിയതാകുമെന്നു കണ്ടന്‍ കരുതി..
ഷട്ടറുകള്‍ അടഞ്ഞു കിടന്ന് , ബസ്സിനുള്ളില്‍ ഒരുമാതിരി ഇരുട്ടായിരുന്നതിനാല്‍ ബെല്‍ അടിച്ചത് ഞാനാണെന്ന് ആരും അറിഞ്ഞുമില്ല....
വണ്ടി ഏകദേശം ആലുവ എത്താറായിരുന്നു..
ഒരു ഒന്ന് ഒന്നര മിനിട്ട് വണ്ടി അങ്ങനെ നിന്നു..
കുറച്ചു കഴിഞ്ഞു എന്തോ പന്തിക്കേട്‌ തോന്നി കണ്ടന്‍ നോക്കിയപ്പോള്‍ മുമ്പിലും പിന്നിലും ഇറങ്ങാന്‍ ആരുമില്ല..
ഷട്ടര്‍ തുറന്നു നോക്കിയപ്പോള്‍ കയറാനും ആരും ഇല്ല..
അപ്പോഴേക്കും നമ്മുടെ സാരഥി മുമ്പിലിരുന്നു ബഹളമായി..
എന്താ ആരും ഇറങ്ങാത്തത് എന്നും ചോദിച്ചു കണ്ടനുമായി വാക്ക് തര്‍ക്കമായി..
സാരഥിക്ക് ദേഷ്യം വന്നു വണ്ടി ഓഫ്‌ ആക്കി ഇട്ടു..
ബെല്ലടിച്ചവനെ ഇറക്കി വിട്ടിട്ടേ ഇനി വണ്ടി വിടുന്നുള്ളൂ എന്ന് കണ്ടനും..
ഞാന്‍ ഒരു സീറ്റിലേക്ക് ചാരി നിന്നു ഹെഡ്ഫോണിന്റെ  സൗണ്ട് ഒന്ന് കൂട്ടി , അടുത്ത പാട്ടിനു വേണ്ടി മൊബൈലില്‍ സെര്‍ച്ച്‌ ചെയ്യുകയാണ് എന്ന വ്യാജേന, മൊബൈലില്‍ നോക്കി നിന്നു..
യാത്രക്കാര്‍ ബഹളമായി..
സമയം കുറച്ച് കഴിഞ്ഞപ്പോ  ഞാന്‍ ചാരി നിന്ന സീറ്റിലെ ചുള്ളന്‍ പെട്ടെന്ന് എഴുന്നേറ്റു..
അയാള്‍ കണ്ടനേയും ഡ്രൈവറെയും ചീത്ത വിളിച്ചു ഇറങ്ങി പോയി..
പാവത്തിന് നെടുമ്പാശ്ശേരിയില്‍ നിന്നും ഫ്ലൈറ്റ് പിടിക്കാന്‍ അത്താണിയില്‍  ഇറങ്ങാന്‍ ഉള്ളതായിരുന്നു..
കണ്ടനും ഡ്രൈവര്‍ക്കും കിട്ടണ്ടത് കിട്ടിയപ്പോ വണ്ടി സ്റ്റാര്‍ട്ട്‌ ആയി കിട്ടി...
എനിക്ക് ചുമ്മാ ഒരു സീറ്റും കിട്ടി..

1 comment:

  1. അപ്പോള്‍ കുട കാരണം സീറ്റ്‌ കിട്ടിയല്ലോ ഹി ഹി ഹി

    ReplyDelete