വിഭാഗങ്ങള്‍..

Sunday, February 19, 2012

മണി ആശാന്‍..

സൈക്കിളുകള്‍ എനിക്ക് പണ്ടേ ഒരു വീക്ക്നെസ്സ് ആയിരുന്നല്ലോ..
പണ്ട് എന്നെ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് കാല്‍വരി പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ എന്റെ അമ്മയെ അള്‍ത്താര ബാലനായ ഒരു പഹയന്‍ സൈക്കിള്‍ ഇടിപ്പിച്ചു വീഴ്ത്തിയതായി ഒരു ഐതിഹ്യം ഇന്നും അരണാട്ടുക്കര  പ്രദേശത്ത്  ഉണ്ട്..
ഇതേ ഐതിഹ്യം പല തവണയായി പ്രസവിക്കാന്‍ കിടക്കുന്ന ബന്ധുക്കള്‍ക്ക് ഓള്‍ ദി ബെസ്റ്റ് പറയാന്‍ പോകുന്ന സമയത്ത് മാതാശ്രീ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്..


ഒളരി ചന്ദ്രമതി ആശുപ്പതിക്ക് സമീപം സൈക്കിള്‍ കട നടത്തിയിരുന്ന മണിയന്‍ ആശാന്‍ ആയിരുന്നു ഞങ്ങളുടെ സൈക്കിള്‍ കുടുംബ ഡോക്ടര്‍...
7 }൦  ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ അവസാനത്തെ സൈക്കിള്‍ വാങ്ങിയത്..
വാങ്ങിയ അന്ന് മുതല്‍ കേടും ക്ലേശവും ആയിരുന്നു അതിനു..


ആഴ്ചയില്‍ നാല് ദിവസം മാത്രമേ ആശാന്റെ കട തുറന്നിരുന്നുള്ളൂ..
അതുകൊണ്ട് ആശാന്റെ appoinment  കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു..
പേപ്പര്‍ വായനയും ബീഡി വലിയും കഴിഞ്ഞു 10 മണി കഴിയും ആശാന്‍ കട തുറക്കാന്‍..
10 മണിക്കെങ്ങാനും നമ്മള്‍ ആ ഏരിയയില്‍ ഉണ്ടേല്‍ കട തുറക്കാനും സൈക്കിളുകള്‍ കടയില്‍ നിന്നെടുത്തു പുറത്തു വക്കാനും  നമ്മള്‍ സഹായിക്കണ്ടി വരും..
സൈക്കിളുകള്‍ പുറത്തെടുത്തു കൊടുത്താല്‍ ഒരു 11 മണി ആവുമ്പോ വരാന്‍ പറയും..
ഞാന്‍ 11 മണിക്ക് ചെന്ന് നോക്കുമ്പോള്‍ എന്റെ രോഗിയെ വഴിയില്‍ കിടത്തി ആശാന്‍ ചായക്കുടിക്കാന്‍ പോയി കാണും..
ചായക്കടയില്‍ പോയി അന്വേഷിച്ചാല്‍ ഉച്ചകഴിഞ്ഞ് വരാന്‍ പറയും..
ഉച്ചക്ക് ഞാന്‍ ഫുഡ്‌ അടിച്ചു ചെന്ന് നോക്കുമ്പോള്‍ ആശാന്‍ ഫുഡ്‌ അടിക്കാന്‍ പോയി കാണും..
അങ്ങനെ നാലുമണി വരെ ആശാന്‍ ഇങ്ങനെ ബീഡി വലിയും  പേപ്പര്‍ വായനയും താടിമിനുക്കലും ആയി സമയം കളയും..


ബീഡിയുടെ പുകകൊണ്ടു  ആശാന്റെ താടിക്ക് ഒരു ഗ്രേ കളര്‍ ആയിരുന്നു..
ആശാന് ബീഡി വാങ്ങാന്‍ മാത്രമായി ഒരു പെട്ടിക്കട  സമീപത്തെ ഒരു അപ്പാപ്പന്‍ തുടങ്ങിയിരുന്നു..
ആറുമണിക്ക് അപ്പാപ്പന്‍ പെട്ടിക്കട അടക്കുന്നതോടെ ആശാന്‍ വീണ്ടും 'അവാര്‍ഡ്‌' * ആവും..
{അവാര്‍ഡ്‌ *-അവാര്‍ഡ്‌ സിനിമ പോലെ ആവും..}.
ഇതൊക്കെ മുന്‍ക്കൂട്ടി അറിയാവുന്നത്  കൊണ്ട് ഞാന്‍ 10 മണിക്ക് സൈക്കിള്‍ കൊടുത്ത് 
ഒരു 6 മണിക്കേ വാങ്ങാന്‍ പോകാറുള്ളൂ..
ആശാന്റെ ബീഡിയും ഒരു മണ്ണെണ്ണ വിളക്കും മാത്രമായിരിക്കും രാത്രിയില്‍ ആ കടയിലെ പ്രകാശം..


ഒരിക്കല്‍ ഞാന്‍ കാലത്ത് പഞ്ചര്‍ അടക്കാന്‍ കൊടുത്ത സൈക്കിള്‍ വാങ്ങാന്‍ ഒരു 7 മണിക്ക് ചെന്നു..
എന്നെ കണ്ടപ്പോ ചുണ്ടിന്റെ ഒരു സൈഡില്‍ വച്ചിരുന്ന ബീഡി വലിച്ചു ചുണ്ടിന്റെ മറ്റേ സൈഡിലൂടെ ഒരു പുക വിട്ടു,,
ഞാന്‍ കാര്യം പറഞ്ഞു..
അര്‍ജെന്റ്റ് ആണ്..
ഓക്കേ..ഇപ്പൊ ശരിയാക്കാം..


ടയറില്‍ നിന്നും ട്യൂബ് ലൂസ് ആക്കുക എന്നതാണ് പഞ്ചര്‍ അടക്കലില്‍ ആദ്യത്തെ സ്റ്റെപ്പ്..
അതിനായി സൈക്കിള്‍ ഈ ഞാന്‍ തന്നെ പൊക്കി കൊടുക്കണം..
ശേഷം ട്യൂബ് എയര്‍ അടിച്ചു വീര്‍പ്പിക്കണം..
അടിച്ചു കയറ്റുന്ന എയര്‍നേക്കാള്‍ കൂടുതല്‍ ലീക്ക് ഉള്ള എയര്‍ പമ്പ്‌ കൊണ്ട് ,എയര്‍ അടിക്കുന്നത് ഈ ഞാനായിരിക്കും എന്ന് പ്രത്യേകം  പറയണ്ടല്ലോ..
ഇനിയാണ് IMPORTANT  സ്റ്റെപ്പ്...
എയര്‍ നിറച്ച ട്യൂബ് വെള്ളത്തില്‍ മുക്കി,കുമിള വരുന്ന ഭാഗം  നോക്കി ലീക്ക് കണ്ടെത്തണം..
എയര്‍ നിറച്ച ട്യൂബ് പാത്രത്തില്‍ മുക്കുമ്പോഴായിരിക്കും പാത്രത്തില്‍ വെള്ളം ഇല്ല എന്നാ നഗ്ന സത്ത്യം മനസ്സിലാക്കുന്നത്..
എല്ലാം മനസ്സിലായെന്ന വണ്ണം ഞാന്‍ പാത്രമെടുത്തു ആശുപത്ത്രിക്ക്  മുമ്പിലെ പൈപ്പില്‍ നിന്നും വെള്ളം നിറച്ചു കൊണ്ട് വരും..
വെള്ളം നിറച്ചു കൊണ്ട് വന്നു ലീക്ക് കണ്ടെത്തിയാല്‍ ആശാന്‍ കത്തിക്കഴിഞ്ഞ തീപ്പെട്ടിക്കൊള്ളി വച്ച് ദ്വാരമുള്ള ഭാഗത്ത് കുത്തി വക്കും..
അടുത്തതായി ക്ലീന്‍ ചെയ്യല്‍,പശ പുരട്ടല്‍,  ഒട്ടിക്കല്‍,അങ്ങനെ പല കടമ്പകളും കടന്നു ട്യൂബ് ഉള്ളിലേക്ക് കയറ്റി എയര്‍ അടിച്ചു സാധനം ഒരുമാതിരി ആകും..
ചില ദിവസങ്ങളില്‍ എല്ലാം കഴിഞ്ഞു അവസാനം  എയര്‍ അടിക്കാന്‍ നോക്കുമ്പോ എയര്‍ പമ്പിന്റെ   കൊമ്പും കുട ചക്രവുമൊക്കെ പല സ്ഥലത്തായിരിക്കും..


ഇതിനു ശേഷം  കട അടക്കാന്‍ ഈ ഞാന്‍ തന്നെ സഹായിക്കണം..
അവിടെയുള്ള സൈക്കിളുകള്‍ ഓരോന്നായി ഉള്ളിലേക്ക് കയറ്റി കൊടുക്കണം..
(മണ്ണെണ്ണ വിളക്ക് പിടിച്ചു കൊടുക്കുക,മണ്ണെണ്ണ വിളക്കുകൊണ്ട് ബീഡി കത്തിച്ചു കൊടുക്കുക, പണിക്കിടയില്‍ എയര്‍ അടിക്കാന്‍ വരുന്ന പെണ്‍ക്കുട്ടികള്‍ക്കും  വയസ്സായ അപ്പാപ്പന്മാര്‍ക്കും എയര്‍ അടിച്ചു കൊടുക്കുക എന്നതിന് പുറമേ ആണിത്.. ).
ഒളരിയില്‍ വേറെ സൈക്കിള്‍ കട ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് വാസ്തവം ..
ആകെ ഉള്ളത് 2Km അകലെ ഉള്ള മോഹനേട്ടന്റെ കട ആണ്..
അവിടെ സര്‍വീസ് നല്ലതാണെങ്കിലും  ഭയങ്കര  പൈസ  ആണ്..
നിത്യ  രോഗിയായ എന്റെ സൈക്കിളിനു മണിയനാശാന്റെ മെഡിക്കല്‍ കോളേജു ആയിരിക്കും അഭികാമ്യം..
ഈയിടെ ആശാനെ താടിയൊക്കെ വടിച്ചു ചുള്ളനായാണ് കാണാറ്..
ആരോ മണ്ണെണ്ണ വിളക്ക് പിടിച്ചുക്കൊടുത്തു താടിക്ക് പണി കൊടുത്ത് കാണണം..
എന്റെ നിത്യ  രോഗിയായ സൈക്കിളിനെ  ഞാന്‍ വിറ്റതോടെ ആശാനും ഈയിടെ സൈക്കിള്‍ കട നിര്‍ത്തി...

1 comment:

  1. Hey, here's a little something for you :)
    http://crazyanu90.blogspot.in/2012/07/versatile-blogger.html

    ReplyDelete